Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forward To Donate Blood

Kottayam

ര​ക്ത​ദാ​ന​ത്തി​ന് യു​വ​ജ​ന​ങ്ങ​ള്‍ മു​മ്പോ​ട്ടു വ​ര​ണം: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

പാ​ലാ: സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ഗു​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കി കൂ​ടു​ത​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ ര​ക്ത​ദാ​ന രം​ഗ​ത്തേ​ക്കു ക​ട​ന്നുവ​ര​ണ​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ര​ക്ത​ദാ​നം മ​ഹാ​ദാ​ന​വും ജീ​വ​ദാ​ന​വു​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ദി​യ ബി​നു, ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ണ്‍ ര​ജി​ത പ്ര​കാ​ശ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്‍. പ്രി​യ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, ജി​ല്ലാ ടി.​ബി ഓ​ഫീ​സ​ര്‍ ഡോ ​ശ്രീ​ജി​ത്ത് ബാ​ബു, പാ​ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ടോ. ​ടി.​പി. അ​ഭി​ലാ​ഷ്, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ടി.​ആ​ര്‍. ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ ച​ല​ഞ്ച് പ്രോ​ഗ്രാം 135-ാം ത​വ​ണ ര​ക്തം ദാ​നം ചെ​യ്തു കൊ​ണ്ട് പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ച​ല​ഞ്ചി​ല്‍ ഭാ​ഗ​മാ​യി ര​ക്തം ദാ​നം ചെ​യ്തു. പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റര്‍ ബ്ല​ഡ് ബാ​ങ്ക്, ഐഎ​ച്ച്എം ​ബ്ല​ഡ് ബാ​ങ്ക് മേ​രി​ഗി​രി, കോ​ട്ട​യം എ​സ് എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റര്‍ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up